വടകര: കൊവിഡ് വ്യാപനത്തിന്റെ പാരമ്യത്തിലെ ലോക്ക്ഡൗൺ ദുരിതകാലത്ത് സേവനത്തിന്റെ വിശിഷ്ട പാതയിൽ സേവാഭാരതി. ആലംബമറ്റ നിരവധി അശരണർക്ക് കൈത്താങ്ങാകുകയാണ് സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനങ്ങൾ.
പരിചരണത്തിന് ആരുമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വയോധികയുടെ താത്കാലിക പരിചരണം ഏറ്റെടുത്തിരിക്കുകയാണ് സേവാഭാരതി. പരിചരണത്തിന് സഹായികൾ ഇല്ലാതെ വടകര ഗവൺമന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ചോറോട് പഞ്ചായത്ത് മൂന്നാം വാർഡിൽ താമസിക്കുന്ന കിടപ്പ് രോഗിയായ വയോധികയുടെ താത്കാലിക പരിചരണമാണ് സേവാഭാരതി ഏറ്റെടുത്തിരിക്കുന്നത്. സേവാഭാരതി ചോറോട് പഞ്ചായത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അർച്ചനയും അഭിരാമിയുമാണ് നിലവിൽ വയോധികയെ പരിചരിക്കുന്നത്.
കൊവിഡ് കാലത്ത് അത്യാസന്ന നിലയിലായിരിക്കുന്ന രോഗികളെ ആശുപത്രികളിലെത്തിക്കാൻ സേവാഭാരതിയുടെ ആംബുലൻസ് സംവിധാനം കേരളത്തിലുടനീളം സജ്ജമാണ്. കൊവിഡ് രോഗികൾക്ക് നൽകുന്ന ആയുർവേദ ഔഷധമായ ആയുഷ് 64ന്റെ വിതരണ ചുമതലയും സേവാഭാരതിക്കാണ്. കൊവിഡ് മാനദണ്ഡപ്രകാരമുള്ള മൃതദേഹ സംസ്കരണവും സേവാഭാരതി ചെയ്തു വരുന്നുണ്ട്.
Discussion about this post