കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിക്ക് ഭ്രഷ്ട് കൽപ്പിച്ച് ദ്വീപിലെ തീവ്ര മുസ്ലീം സംഘടനകൾ. ബിജെപിക്കാർക്ക് സാധനങ്ങൾ വിൽക്കുന്നതല്ല എന്ന് ഇവർ ചില വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ബോർഡ് തൂക്കി. എന്നാൽ ബോർഡിലെ ഉള്ളടക്കത്തോടൊപ്പം ഇതിൽ കടന്ന് കൂടിയിരിക്കുന്ന അക്ഷരത്തെറ്റും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
‘ഈ കടയിൽ നിന്നും ബിജെപി കാർക്ക് ഒരു സാദനവും ലദിക്കുന്നതല്ലാ‘ എന്നാണ് 3 എഫ് സ്റ്റോർ എന്ന കടയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ബോർഡ്. ഈ ബോർഡ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.
അതേസമയം ലക്ഷദ്വീപിലെ പരിഷ്കരണ നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടു പോകാൻ തന്നെയാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ തീരുമാനം. കൂടാതെ രാജ്യദ്രോഹ പ്രസ്താവനകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. മീഡിയ വൺ ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ ആക്ടിവിസ്റ്റ് ഐഷ സുൽത്താനക്കെതിരായ നിയമ നടപടി പുരോഗമിക്കുകയാണ്.
Discussion about this post