കണ്ണൂർ: ലഹരി- ക്വട്ടേഷൻ മാഫിയകൾക്കെതിരായ സിപിഎമ്മിന്റെ പ്രതിഷേധ സമരം ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 3801 കേന്ദ്രങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
ക്വട്ടേഷന്‍ നാടിനാപത്താണെന്ന് ജയരാജൻ പറഞ്ഞു. ക്വട്ടേഷന്‍ ഒരു സാമൂഹ്യ തിന്മയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കണ്ണൂർ സ്വർണ്ണക്കടത്ത് കേസ് പ്രതികളുടെ സിപിഎം- ഡി വൈ എഫ് ഐ ബന്ധം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണക്കൊള്ളയിലൂടെ ലഭിക്കുന്ന പണത്തിന്റെ മൂന്നിലൊന്ന് പാർട്ടിക്ക് നൽകുമെന്ന ക്വട്ടേഷൻ സംഘാംഗങ്ങളുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. കൊള്ളസംഘങ്ങള്‍ക്ക് ലൈക്ക് അടിക്കരുതെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷാജര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയുന്നു. പിന്നാലെ സ്വര്‍ണ കൊള്ളക്കേസ് മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയും ഷാജറും ഒന്നിച്ചുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു.
ലഹരി മാഫിയ ബന്ധത്തെ തുടർന്ന് തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.
Discussion about this post