ഇസ്ലാമാബാദ്: നീരജ് തന്റെ ആരാധനാ പാത്രമെന്ന് ട്വീറ്റ് ചെയ്ത് പാക് ജാവലിൻ താരം അർഷാദ് നദീം. എന്നാൽ മൗലികവാദികളുടെ സമ്മർദ്ദത്തെ തുടർന്ന് നിമിഷങ്ങൾക്കകം നദീം ട്വീറ്റ് തിരുത്തി.
‘എന്റെ ആരാധനാപാത്രമായ നീരജ് ചോപ്രക്ക് സ്വർണ മെഡൽ നേട്ടത്തിൽ അഭിനന്ദനങ്ങൾ. ക്ഷമിക്കൂ പാകിസ്ഥാൻ, എനിക്ക് വിജയം നേടാൻ കഴിഞ്ഞില്ല.‘ ഇതായിരുന്നു അർഷാദ് നദീമിന്റെ ആദ്യ ട്വീറ്റ്. എന്നാൽ പുതിയ ട്വീറ്റിൽ ‘ആരാധനാപാത്രം‘ എന്ന വാക്ക് ഒഴിവാക്കിയിട്ടുണ്ട്. ടോക്യോ ഒളിമ്പിക്സിലെ ജാവലിൻ ത്രോ മത്സരത്തിൽ വിജയിച്ച നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ എന്നാണ് പുതിയ ട്വീറ്റ്.
ജാവലിൻ ത്രോ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയ 12 പേരിൽ ഒരാളായിരുന്നു നദീമും. എന്നാൽ അദ്ദേഹത്തിന് ഫൈനലിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചിരുന്നുള്ളൂ.
Discussion about this post