കേരളത്തിൽ കൊവിഡ് കണക്കുകൾ നിയന്ത്രണമില്ലാതെ കുതിച്ചുയരുന്ന സാഹചര്യത്തിൽ വിമർശനവുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. സംസ്ഥാനത്ത് ഓരോ ദിവസവും പുതിയതായി ശരാശരി ഇരുപതിനായിരം പേർക്ക് കൊവിഡ് ബാധിക്കുന്നു. അതായത് ഓരോ അഞ്ച് ദിവസവും ശരാശരി ഒരു ലക്ഷം പേർക്ക് കൊവിഡ് ബാധിക്കുന്നുവെന്ന് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടുന്നു.
കേരള മോഡലിനെ പുകഴ്ത്തുന്ന ബിബിസിയും ഗാർഡിയനും വാൾസ്ട്രീറ്റ് ജേണലും ഇപ്പോൾ എവിടെയെന്ന് ശ്രീജിത്ത് പണിക്കർ പരിഹസിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
#Kerala has been reporting around 20000 new #COVID19 cases everyday. That is, around 100,000 every 5 days.
Where're @BBC, @guardian & @WSJ who jumped the gun & praised the #KeralaModel?
— Sreejith Panickar (@PanickarS) August 11, 2021
കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ കേരള ആരോഗ്യ മോഡലിനെ പ്രകീർത്തിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ലേഖനങ്ങൾ വന്നതായി ഇടത് പക്ഷം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇവയിൽ പലതും ഇടത് അനുഭാവികളായ ലേഖകർ എഴുതിയവയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇന്ത്യയിൽ കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോൾ മാധ്യമങ്ങളുടെ മൗനത്തെ പരിഹസിക്കുകയാണ് ശ്രീജിത്ത് പണിക്കർ.
Discussion about this post