അഹമ്മദാബാദ്: ടോക്കിയോ ഒളിമ്പിക്സിലെ നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം ആഘോഷമാക്കി ഗുജറാത്തിലെ ഒരു പെട്രോള്‍ പമ്പ് ഉടമ. നീരജ് എന്ന് പേരുള്ളവര്‍ക്കെല്ലാം 501 രൂപയ്ക്ക് സൗജന്യമായി പെട്രോള്‍ നല്‍കിയാണ് ഗുജറാത്തിലെ ഒരു പെട്രോള്‍ പമ്പ് ഉടമ സ്വര്‍ണ മെഡല്‍ നേട്ടം ആഘോഷിക്കുന്നത്.
ഗുജറാത്തിലെ ഭാരുച്ച് ജില്ലയിലെ നേത്രാംഗ് എന്ന സ്ഥലത്തുള്ള പെട്രോള്‍ പമ്പിലാണ് ഇത്തരത്തില്‍ സൗജന്യ പെട്രോള്‍ നല്‍കുന്നത്.
ഇതിനോടകം തന്നെ 28 പേര് സൗജന്യമായി പെട്രോള്‍ അടിച്ചു കഴിഞ്ഞെന്ന് പമ്പ് ഉടമ അയൂബ് പത്താന് മാധ്യമങ്ങളോട് പറഞ്ഞു. ഗവണ്മെന്റ് അംഗീകാരമുള്ള ഏതെങ്കിലും ഐ ഡി കാര്‍ഡ് കാണിച്ചാല്‍ നീരജ് എന്ന പേരുള്ളവര്‍ക്ക് ഇവിടുന്ന് സൗജന്യമായി പെട്രോള്‍ അടിച്ചിട്ടു പോകാം. നീരജ് എന്ന് പേരുള്ളവരെ പൂച്ചെണ്ടൊക്കെ നല്കി സ്വീകരിച്ചതിനു ശേഷമാണ് അയൂബ് പത്താന് പെട്രോള്‍ നല്‍കുന്നത്.
Discussion about this post