കൊച്ചി: ഇ ബുൾ ജെറ്റ് വിഷയത്തിൽ നിയമപാലകരെ വെല്ലുവിളിച്ചവർക്കെതിരെ കേസെടുക്കും. ഇ ബുൾജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയാണ് കേസ്.
സർക്കാർ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സൈബർ പൊലീസാണ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ പ്രകോപനപരമായ വിഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങും.
അതേസമയം കഴിഞ്ഞ ദിവസവും പൊലീസിനെതിരെ പോസ്റ്റിട്ട ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. വാഹനത്തിൽ അമിതമായി മാറ്റങ്ങൾ വരുത്തിയതിന് പിഴ അടക്കാൻ വിസമ്മതിച്ചതോടെ ഇ-ബുൾജെറ്റ് സഹോദരൻമാർക്കെതിരെ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
Discussion about this post