വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച സ്പീക്കർ എം ബി രാജേഷിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഇവൻമാരുടെയൊക്കെ രാപ്പനി അറിയുന്നത് കൊണ്ടാവണം , കേരളം ഇസ്ളാമിക രാജ്യമാവുമെന്ന് ക്രാന്തദർശിയായ വി എസ് അച്ചുതാനന്ദൻ നേരത്തെ പറഞ്ഞിട്ടുള്ളതെന്ന് സന്ദീപ് വാര്യർ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: മദനി മഹാത്മാ ഗാന്ധിയാണെന്ന് നമ്പൂതിരിപ്പാട് പറഞ്ഞ സ്ഥിതിക്ക് വാരിയംകുന്നൻ ഭഗത് സിംഗാണെന്നൊക്കെ രാജേഷ് പറയുന്നത് പാർടി ലൈനിലെ തുടർച്ച മാത്രമാണ് .
ബിൻ ലാദൻ രക്തസാക്ഷിയാണെന്ന് സുധാകരൻ കവിതയെഴുതിയിട്ടുണ്ട് .
കേരളത്തിൽ ഐ.എസ് സ്ലീപ്പർ സെല്ലുകൾ ഇല്ലെന്ന് പിണറായി വിജയൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .
ഇവൻമാരുടെയൊക്കെ രാപ്പനി അറിയുന്നത് കൊണ്ടാവണം , കേരളം ഇസ്ളാമിക രാജ്യമാവുമെന്ന് ക്രാന്തദർശിയായ വി എസ് അച്ചുതാനന്ദൻ നേരത്തെ പറഞ്ഞിട്ടുമുണ്ട്.
https://www.facebook.com/Sandeepvarierbjp/posts/6000115226696860
അതേസമയം ഹിന്ദു വംശഹത്യക്ക് കാരണക്കാരനായ വാരിയംകുന്നനെ ഭഗത് സിംഗിനോട് ഉപമിച്ച സംഭവത്തിൽ സ്പീക്കർ എം ബി രാജേഷിനെതിരെ പ്രതിഷേധം ഇരമ്പുകയാണ്. രാജേഷിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.
Discussion about this post