ഡൽഹി: അഫ്ഗാനിസ്ഥാൻ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിൽ രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ വിവരിക്കും.
താലിബാനുമായി സ്വീകരിക്കേണ്ട നിലപാട് യോഗത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കും. കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, മീനാക്ഷി ലേഖി, അർജുൻ മേഘ്വാൾ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും.
രാവിലെ 11.00 മണിക്ക് യോഗം ആരംഭിക്കും. അഫ്ഗാനിസ്ഥാനിലെ സാഹചര്യം നിലവിൽ ഇന്ത്യ കൃത്യമായി വിലയിരുത്തുന്നുണ്ട്. ഓഗസ്റ്റ് 16ന് ആരംഭിച്ച രക്ഷാദൗത്യം ഇപ്പോഴും ഇന്ത്യ തുടരുകയാണ്. അഫ്ഗാൻ ഹിന്ദു/ സിഖ് വംശജർ ഉൾപ്പെടെ എണ്ണൂറോളം പേരെ ഇതിനോടകം ഇന്ത്യ രക്ഷപ്പെടുത്തി കഴിഞ്ഞു. ഇതിൽ അഫ്ഗാൻ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നു.
Discussion about this post