വാഷിംഗ്ടൺ: കബൂളിൽ വീണ്ടും ഭീകരാക്രമണ സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അടുത്ത 24–36 മണിക്കൂറിനുള്ളിൽ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. നാറ്റോ–യുഎസ് സഖ്യം ചൊവ്വാഴ്ച അഫ്ഗാനിസ്ഥാൻ വിടാനൊരുങ്ങവേയാണ് മുന്നറിയിപ്പ്.
ദേശീയ സുരക്ഷാ സമിതിയുമായി ചർച്ചകൾ നടത്തിയശേഷമായിരുന്നു ബൈഡന്റെ പ്രസ്താവന. അതീവ അപകടകരമാണ് അഫ്ഗാനിൽ നിലവിലെ സാഹചര്യമെന്നും ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന അടിയന്തര സുരക്ഷാ യോഗത്തിൽ സേനയിലെ ഉന്നത കമാൻഡർമാരും പങ്കെടുത്തു.
യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദർഭമാണു വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. നിലവിൽ സഖ്യസേനയ്ക്കാണു വിമാനത്താവളത്തിനകത്തെ സുരക്ഷാച്ചുമതല. ഒഴിപ്പിക്കൽ ദൗത്യം മിക്കവാറും രാജ്യങ്ങൾ പൂർത്തിയാക്കി.
Discussion about this post