മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പരിശോധന നടത്തുന്നു. നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അന്ധേരിയിലും റെയ്ഡ് നടക്കുന്നുണ്ട്.
രണ്ട് മണിക്ക് ഹാജരാകാൻ അനന്യ പാണ്ഡെക്ക് എൻസിബി നോട്ടീസ് നൽകിയിട്ടുണ്ട്. ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാനെ ജയിലിൽ സന്ദർശിച്ചതിന് പിന്നാലെയാണ് റെയ്ഡ്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26നേ പരിഗണിക്കൂവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ആര്യന്റെ ജാമ്യഹർജി അടിയന്തര പ്രാധാന്യത്തോടെ വീഡിയോ കോൺഫറൻസ് വഴി കേൾക്കാൻ കോടതി വിസമ്മതിച്ചു. കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ആര്യന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post