കണ്ണൂർ: ക്വട്ടേഷൻ നേതാവും സിപിഎം അനുഭാവിയുമായ ആകാശ് തില്ലങ്കേരി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്നലെ അർദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമൻറ് കട്ടയിലിടിച്ച് 4 പേർക്ക് പരിക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആകാശിനും പരിക്കേറ്റിട്ടുണ്ട്. ശുഐബ് വധക്കേസിൽ വിചാരണ നേരിടുന്ന ആകാശ് സ്വർണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന അഭ്യൂഹവും ശക്തമാണ്. സ്വർണ്ണക്കടത്ത് കേസിലെ സാക്ഷി ഉൾപ്പെടെ ചിലർ സമാനമായ രീതിയിൽ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Discussion about this post