പത്തനംതിട്ട: സിപിഎമ്മും എസ് ഡി പി ഐയും ഒരുമിച്ച് ഭരിക്കുന്ന പഞ്ചായത്തിൽ വർഗീയ കലാപത്തിന് ശ്രമം. മലയ്ക്ക് പോകാൻ മാലയിട്ട കുട്ടികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ‘ഞാൻ ബാബറി‘ എന്നെഴുതിയ ബാഡ്ജ് ധരിപ്പിച്ചു. പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്ജോർജ്ജ് സ്കൂളിലായിരുന്നു സംഭവം.
വിദ്യാർത്ഥികളെ നിർബ്ബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ച സംഭവം വർഗീയ കലാപത്തിനുള്ള ശ്രമമാണെന്ന് ബിജെപി ആരോപിച്ചു. പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിച്ച സംഭവത്തിൽ പിണറായി പോലീസ് ഒരു നടപടിയും എടുക്കുന്നില്ല. കേരളം അതിവേഗം സിറിയയാവുകയാണോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു.
മലയ്ക്ക് പോകാൻ മാലയിട്ട് നിൽക്കുന്ന കുട്ടിയെ പോലും വർഗീയ ബാഡ്ജ് ധരിപ്പിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Discussion about this post