രാഹുൽ ഗാന്ധി വീണ്ടും ‘സ്വകാര്യ‘ സന്ദർശനത്തിന് ഇറ്റലിയിൽ പോയതായി റിപ്പോർട്ട്. നിലവിൽ രാഹുൽ രാജ്യത്ത് ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ പഞ്ചാബ് റാലി മാറ്റിവെച്ചതായാണ് വിവരം. അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മറ്റ് പാർട്ടികൾ ശക്തമാക്കുമ്പോഴാണ് രാഹുലിന്റെ സ്വകാര്യ വിദേശ യാത്രകൾ.
രാഹുൽ ഗാന്ധി ഒരു ഹ്രസ്വ സ്വകാര്യ സന്ദർശനത്തിലാണ്. ബിജെപിയും മാധ്യമ സുഹൃത്തുക്കളും അനാവശ്യമായി കിംവദന്തികൾ പരത്തരുതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല അഭ്യർത്ഥിച്ചിരുന്നു.
ജനുവരി 3ന് പഞ്ചാബിലെ മോഗയിൽ രാഹുൽ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി നേരത്തെ നിശ്ചയിച്ചിരുന്നതാണ്. രാഹുൽ സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ ഇത് മാറ്റിവെക്കാനാണ് സാധ്യത.
ദീപാവലിക്ക് മുൻപും ഇത് പോലെ രാഹുൽ ഗാന്ധി അടിയന്തരമായി വിദേശത്തേക്ക് പോയിരുന്നു. അദ്ദേഹം ലണ്ടനിലായിരുന്നു എന്നാണ് വിവരം. ഏകദേശം ഒരു മാസത്തിന് ശേഷം പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അദ്ദേഹം മടങ്ങി വന്നത്. രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങളിൽ തുടർച്ചയായി ഉല്ലാസ യാത്രകൾ ആസ്വദിക്കുകയാണെന്ന് ബിജെപി പരിഹസിച്ചിരുന്നു.













Discussion about this post