തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായിയെ നിഴല്‍പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് സതീശനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. വി.ഡി സതീശന്റെ സ്ഥാനം ‘അജഗള സ്തനം’ പോലെ ആര്‍ക്കും ഉപകാരമില്ലാത്തതാണെന്നും അദ്ദേഹം പരിഹസിച്ചു.
സുരേന്ദ്രന്‍ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശന്‍ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ്. പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല, പിണറായി ക്യാബിനറ്റിലെ മന്ത്രിപ്പണിയാണ് സതീശന് ചേരുകയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
പ്രതിപക്ഷത്തിന്റെ ധര്‍മ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശൻ. കേരളത്തിലെ സര്‍വ്വകലാശാലകളെ മുഴുവന്‍ കൈപ്പിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ഗവര്‍ണറെ വിമര്‍ശിക്കുന്നതില്‍നിന്നു തന്നെ അദ്ദേഹത്തെ കൊണ്ട് ഒരു ഗുണവുമില്ലെന്ന് വ്യക്തമാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post