റഷ്യയുടെ ഉക്രെയ്ന് അധിനിവേശ വിഷയത്തില്‍ ഇന്ത്യയുമായി കൂടിയാലോചന നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഉക്രെയ്നില് റഷ്യന്‍ ആക്രമണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍ തങ്ങളുടെ സൈനിക നടപടിയില്‍ ആരെങ്കിലും ഇടപെടാന്‍ ശ്രമിച്ചാല്‍ അവര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്കി.
ഉക്രെയ്ന് ആക്രമണം അമേരിക്കയ്ക്കുള്ള താക്കീതാണെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളും പുടിന് നടത്തുകയുണ്ടായി. റഷ്യന്‍ ആക്രമണത്തിനെതിരെ ഇന്ത്യ പൂര്‍ണമായും അമേരിക്കയ്ക്കൊപ്പം നില്‍ക്കുന്നുണ്ടോയെന്ന ചോദ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് ഉക്രെയ്ൻ പ്രതിസന്ധിയെ കുറിച്ച് അമേരിക്കയും ഇന്ത്യയും കൂടിയാലോചന നടത്താന്‍ പോവുകയാണെന്ന് ബൈഡന് വ്യക്തമാക്കിയത്.
Discussion about this post