മോസ്കോ: ബഹിരാകാശ പദ്ധതികളിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയാൽ സംഭവിക്കാൻ പോകുന്നത് വൻ ദുരന്തമെന്ന മുന്നറിയിപ്പുമായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസ്. ഉക്രെയ്നെതിരായ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമക്കിയിരുന്നു. ഉപരോധം ബഹിരാകാശ ഗവേഷണ മേഖലയിലേക്ക് നീണ്ടാൽ ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നാണ് റഷ്യ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ തന്നെ നാല് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ജർമ്മൻ ബഹിരാകാശയാത്രികനുമാണ് ബഹിരാകാശ നിലയത്തിലുള്ളത്. യുഎസ് സ്പേസ് ഏജന്‍സി നായയും റഷ്യന്‍ ഏജന്‍സി റോസ്‌കോസ്മോസും, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നടത്തിപ്പിലെ പ്രധാന ശക്തികൾ. റഷ്യന്‍ സഹകരണം വേണ്ടെന്ന് വച്ചാല്‍ ഉള്ള സ്ഥിതി ഭീകരമായിരിക്കും എന്നാണ് റോസ്കോസ്മോസ് ആവർത്തിച്ച് നൽകുന്ന മുന്നറിയിപ്പ്.
നിരുത്തരവാദപരമായി’ പെരുമാറരുതെന്ന് യുഎസിനോട് റോസ്കോസ്മോസ് മേധാവി ദിമിത്രി റോഗോസ് പറയുന്നു. 500 ടൺ ഭാരമുള്ള ഒരു വസ്തു ഇന്ത്യയിലേക്കോ ചൈനയിലേക്കോ വീഴാനുനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാധ്യത ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ചിലപ്പോള്‍ അമേരിക്കയിലും ഐഎസ്എസ് പതിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ സഞ്ചാരപാതയും ഇടവുമെല്ലാം നിയന്ത്രിക്കുന്നത് റഷ്യയാണെന്നും, റഷ്യയ്ക്ക് മുകളിലെ ഐഎസ്എസിന്‍റെ പാത മാറ്റിയാല്‍ അത് വലിയ പ്രശ്നം ഉണ്ടാക്കുമെന്നും റഷ്യ ഓര്‍മ്മിപ്പിക്കുന്നു. എന്നാൽ ബഹിരാകാശ സഹകരണത്തില്‍ പുതിയ ഉപരോധങ്ങള്‍ ബാധിക്കില്ലെന്നാണ് നാസ നൽകുന്ന സൂചന.
Discussion about this post