കൊച്ചി: രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ മലയാള വാർത്താ ചാനൽ മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് കേരള ഹൈക്കോടതി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ വൺ നൽകിയ ഹർഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ ഹർജി തളളിയത്.
കഴിഞ്ഞ ജനുവരി 31നാണ് ചാനലിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ശരിവെച്ചിരുന്നു. സിഗിംൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് ഇന്ന് വ്യക്തമാക്കി.
കേന്ദ്ര സർക്കാർ മുദ്ര വെച്ച കവറിൽ ഹാജരാക്കിയ രഹസ്യ രേഖകൾ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. അതേസമയം വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ ചാനൽ പ്രതിനിധികൾ പറഞ്ഞു.
Discussion about this post