ഢാക്ക: യുദ്ധം രൂക്ഷമായ ഉക്രെയ്നിൽ നിന്നും ബംഗ്ലാദേശികളെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഒൻപത് ബംഗ്ലാദേശികളെയാണ് രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യ നാട്ടിലെത്തിച്ചത്.
ബംഗ്ലാദേശിന് പുറമെ പാകിസ്ഥാൻ, നേപ്പാൾ, ടുണീഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. ഉക്രെയ്നിൽ നിന്നും രക്ഷപ്പെടുത്തിയതിന് ഇന്ത്യക്ക് നന്ദി പറയുന്ന പാകിസ്ഥാൻ വിദ്യാർത്ഥിനി അസ്മ ഷെയ്ഖിന്റെ വീഡിയോ കുറച്ച് മുൻപ് വാർത്താ ഏജൻസി പുറത്ത് വിട്ടിരുന്നു.
‘ഓപ്പറേഷൻ ഗംഗ ദൗത്യത്തിന്റെ ഭാഗമായി എന്നെ ഉൾപ്പെടുത്തിയതിന് കീവിലെ ഇന്ത്യൻ എംബസിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് ഞാൻ എക്കാലവും കടപ്പെട്ടിരിക്കും.‘ ഇതായിരുന്നു അസ്മ ഷെയ്ഖിന്റെ വാക്കുകൾ.
Discussion about this post