തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടി നിൽക്കുന്ന കോൺഗ്രസിന്റെ മുറിവിൽ മുളക് പുരട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ അഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
പാലം തുറന്ന ഈ ദിനം തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ‘നിങ്ങൾക്കിന്ന് ദുർദ്ദിനമാണല്ലോ?‘ എന്ന മുഖ്യമന്ത്രിയുടെ പരിഹാസം.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ച് ബിജെപി ഭരണത്തിലേക്ക് നീങ്ങുകയാണ്. ഉത്തർ പ്രദേശിലും ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും ബിജെപി ആണ് മുന്നിൽ. പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് മുന്നിട്ട് നിൽക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർച്ചയെ നേരിടുകയാണ്.
Discussion about this post