മലപ്പുറം: സിൽവർ ലൈൻ സാധ്യതാ പഠനത്തിന്റെ പേരിൽ ഇന്ന് ഇട്ട കല്ലുകളും വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ പിഴുതെറിഞ്ഞു. കോഴിക്കോട് ജനകീയ സമരസമിതി നേതാക്കളുടെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെയും ബിജെപി പ്രസിഡന്റ് വി.കെ.സജീവന്റെയും നേതൃത്വത്തിലാണ് കല്ലുകൾ പിഴുതെറിഞ്ഞത്. പൊലീസുകാരും ഉദ്യോഗസ്ഥരും നോക്കി നിൽക്കെയായിരുന്നു ഇത്.
ഇ പി ജയരാജനും മന്ത്രി സജി ചെറിയാനും മാനസികനില അത്യന്തം ആപൽക്കരമായ നിലയിൽ വഷളായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പ്രകാശ് ബാബു പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നവർ ഭീകരവാദികളും വിവരദോഷികളും ആണെന്ന് പറയാൻ ലക്ഷണമൊത്ത ഭ്രാന്തന്മാർക്ക് മാത്രമേ സധിക്കുകയുള്ളൂവെന്ന് അദ്ദേഹം പരിഹസിച്ചു. ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി വിജയന്റെ മഞ്ഞക്കുറ്റികൾ കേരള ജനത ഒന്നൊന്നായി പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ചു. കേരളത്തിൽ സർവേ കല്ല് തീർന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുമെന്നും കോടിയേരി പറഞ്ഞു.
Discussion about this post