പാലക്കാട്: എസ് ഡി പി ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസ് കൃഷ്ണയുടെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കർണ്ണകിയമ്മൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ.
ശ്രീനിവാസിന് അന്ത്യോപചാരം അർപ്പിക്കാനായി ആയിരങ്ങളാണ് ഇവിടേയ്‌ക്ക് എത്തിയത്. ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെയാണ് സഹപ്രവർത്തകർ ശ്രീനിവാസനെ യാത്രയാക്കിയത്. ബിജെപിയുടെ സംഘടനാചുമതലയുളള പ്രഭാരി സിപി രാധാകൃഷ്ണൻ, ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, പികെ കൃഷ്ണദാസ് തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം പാലക്കാട് കണ്ണകി നഗറിലേക്കാണ് ആദ്യം കൊണ്ടുവന്നത്. വിലാപയാത്രയിലും ആയിരങ്ങളാണ് പങ്കെടുത്തത്. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്നു ശ്രീനിവാസ് കൃഷ്ണ. അച്ഛൻ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഭാര്യയും മകൾ നവനീതയും അടങ്ങുന്നതാണ് ശ്രീനിവാസന്റെ കുടുംബം.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പാലക്കാട് മേലാമുറിയിൽ വെച്ച് ശ്രീനിവാസന് വെട്ടേറ്റത്. എസ് ഡി പി ഐ ആണ് ആക്രമണത്തിന് പിന്നിൽ എന്ന് വ്യക്തമായിരുന്നു. ആറ് പേരായിരുന്നു അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. വാളുകളുമായി എത്തിയ മൂന്ന് പേർ കടയ്‌ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ സ്ഥാപനമായ എസ് കെ ഓട്ടോസിൽ വെച്ചായിരുന്നു ആക്രമണം.
Discussion about this post