പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനം കൂടി പൊലീസ് കണ്ടെത്തി.
ആയുധം കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം 4 എസ്ഡിപിഐ പ്രവർത്തകരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരായിരുന്നു കഴിഞ്ഞ ദിവസം പിടിയിലായത്.
ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും പൊലീസിന് വ്യക്തമായിരുന്നു.
Discussion about this post