ഡൽഹിയിലെ ജഹാംഗീർപൂരിലെ ബുൾഡോസർ വിവാദത്തിൽ സിപിഎം നേതാവ് ബൃന്ദ കാരാട്ടിന് അഭിവാദ്യം അർപ്പിച്ച് കൊണ്ടുള്ള രാജ്യസഭ എം പി എളമരം കരീമിന്റെ ഇംഗ്ലീഷ് ട്വീറ്റിൽ അക്ഷരത്തെറ്റ്. വിപ്ലവം എന്ന അർത്ഥം വരുന്ന ‘റെവല്യൂഷൻ‘ എന്ന വാക്കാണ് കരീം തെറ്റിച്ച് ടൈപ്പ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുൻപുള്ള ട്വീറ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ തീർക്കുന്നത്.
Revelutionary greetings Com: Brinda, You shows the way.
— Elamaram Kareem (@ElamaramKareem_) April 20, 2022
ഡൽഹിയിലെ ജഹാംഗിർപൂരിൽ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ പ്രാദേശിക ഭരണകൂടം നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ പൊളിക്കൽ തത്കാലത്തേക്ക് നിർത്തി വെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ നിർത്തിയിട്ടിരുന്ന ബുൾഡോസറിന് മുന്നിലേക്ക് വിരൽ ചൂണ്ടി ആക്രോശവുമായി ബൃന്ദ കാരാട്ട് രംഗത്ത് വന്നിരുന്നു.
സിപിഎമ്മിന്റെ രാജ്യസഭാ എം പിയാണ് എളമരം കരീം. മുൻ കേരള വ്യവസായ വകുപ്പ് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സി ഐ ടി യു ദേശീയ സെക്രട്ടറിയുമാണ് കരീം. ‘വിപ്ലവം‘ എന്ന് അക്ഷരം തെറ്റാതെ എഴുതാൻ അറിയാത്ത കരീമൊക്കെ എന്ത് വിപ്ലവകാരിയാണ് എന്നാണ് ചിലർ ചോദിക്കുന്നത്. ജഹാംഗിർപൂരിൽ ആക്രോശവുമായി പാഞ്ഞടുത്ത ബൃന്ദാ കാരാട്ടിനെ രാജസ്ഥാനിലെ ആൾവാറിലും കെ റെയിലിന് കുറ്റി അടിക്കുന്നിടത്തും എങ്ങും കാണാനേ ഇല്ലെന്നും ചിലർ പരിഹസിക്കുന്നു.
Discussion about this post