കൊച്ചി: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡല്‍ഹി ഡൈനാമോസിനോട് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
മത്സരം അവസാനിക്കുവാന്‍ മൂന്നു മിനിറ്റുകള്‍ മാത്രം ശേഷിക്കുമ്പോളാണു ഡല്‍ഹി ഗോള്‍ നേടിയത്. 87-ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഗാഡ്സേയാണു ഡല്‍ഹിയുടെ വിജയ ഗോള്‍ നേടിയത്.
62,013 പേരാണ് കേരള ബ്ലാസ്റ്റേഴ്സും ഡല്‍ഹി ഡൈനാമോസും തമ്മില്‍ നടന്ന മത്സരം കാണാന്‍ കൊച്ചി ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
ഇതുവരെ നടന്ന ഐഎസ്എല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ കണ്ട കളിയായിരുന്നു ഇന്നു നടന്നത്.
Discussion about this post