തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ നിയമസഭാ കയ്യാങ്കളി കേസ് പോലെ ഇത്രയധികം സാക്ഷികളുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ. നിയമസഭയിലെ അതിക്രമങ്ങൾ ലോകം മുഴുവൻ കണ്ടിട്ടുള്ളതാണ്. എന്നിട്ടും മന്ത്രി ശിവൻകുട്ടിയെ യുഡിഎഫ് അംഗങ്ങൾ മർദ്ദിച്ചുവെന്ന് പറയുന്നത് പൊതുസമൂഹത്തെ വെല്ലു വിളിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വി.ശിവൻകുട്ടിയെ യുഡിഎഫ് അംഗങ്ങൾ തല്ലി ബോധം കെടുത്തി എന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലെ കയ്യാങ്കളിയ്ക്ക് കാരണം അന്നത്തെ ഭരണപക്ഷ യുഡിഎഫ് എംഎൽഎമാർ പ്രകോപനം ഉണ്ടാക്കിയതിനാലാണെന്നായിരുന്നു ഇ.പി.ജയരാജൻ പറഞ്ഞത്. അതിനുള്ള മറുപടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയിരിക്കുന്നത്.
മന്ത്രി വി.ശിവൻകുട്ടിയാണ് ഡെസ്കിന് മുകളിൽ കയറി അതിക്രമം കാണിച്ചത്. ആ സമയത്ത് മുണ്ട് അഴിഞ്ഞു പോകാതിരിക്കാൻ അടിവസ്ത്രം ഇട്ടുകൊണ്ട് ബഹളമുണ്ടാക്കാൻ തയ്യാറെടുത്താണ് വന്നതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സഭയിൽ ബഹളമുണ്ടാക്കി ശിവന്‍കുട്ടി തളര്‍ന്ന് വീഴുന്നത് പൊതുസമൂഹം കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post