ദുബായ്; ജംബ് സീറ്റുകളിൽ ഓടിനടന്നത് തമാശയ്ക്ക് ആയിരുന്നുവെന്ന് നൻ ഷൈൻ ടോം ചാക്കോ. കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥൻ തടഞ്ഞുവെച്ച നടൻ ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു.കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് ദുബായിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഷൈനിനെ തടഞ്ഞുവെച്ചിരുന്നു. നടൻറെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് എയർപോർട്ട് അധികൃതരെ ഏൽപ്പിക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഇയാളെ ദുബായ് പോലീസ് വിട്ടിയച്ചത്.
വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതോടെ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യാ അധികൃതർ പുറത്താക്കി. ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം. പുതിയ ചിത്രം ഭാരത സർക്കസിന്റെ ദുബായ് പ്രമോഷൻ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈൻ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.
എന്നാൽ സംഭവത്തിൽ തനിക്ക് അബദ്ധം പറ്റിയെന്നാണ് നടൻ വിശദീകരിച്ചത്. വിമാനത്തിൽ കയറിയ ഉടനെ ഇയാൾ വിമാനത്തിനകത്ത് ഓടുകയായിരുന്നു. പിന്നീട് ജീവനക്കാരുടെ ജംബ്സീറ്റിലും കയറി കിടന്നു. ജംബ് സീറ്റീൽ നിന്ന് എഴുന്നേൽപ്പിച്ചതോടെ വിമാനത്തിൻറെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചു. ഇതോടെ ക്യാബിൻ ക്രൂ ഷൈനിനോട് അനുവദിച്ച സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ ഇതിനും ഷൈൻ തയ്യാറായില്ല. നടന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട അധികൃതർ ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. വിമാനത്താവള പോലീസിന് കൈമാറി പരിശോധനകൾ നടത്തുകയും ചെയ്തു. ഇതോടെ മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. വിമാനത്തിൽ ഷൈനിനെ കയറ്റാനും അധികൃതർ തയ്യാറായില്ല.
Discussion about this post