കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദം ഊതി പെരുപ്പിച്ച പ്രമുഖ മാദ്ധ്യമപ്രവർത്തകന്റെ വീഡിയോ െൈവറലാവുന്നു. വീട്ടിൽ സസ്യാഹാരമാണെന്നും ഭാര്യ വെജിറ്റേറിയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. കുട്ടികൾ മുട്ട കഴിക്കും ,ചിക്കന്റെ കാര്യം തീരുമാനമായില്ല എന്നും മാദ്ധ്യമപ്രവർത്തകൻ വീഡിയോയിൽ പറയുന്നുണ്ട്.
കലോത്സവത്തിന് മാംസാഹാരം വിളമ്പാൻ മുറവിളി കൂട്ടിയ മാദ്ധ്യമപ്രവർത്തകന്റ കുറച്ചുനാൾ മുൻപുള്ള വീഡിയോ ആണ് ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. മാപ്രകളുടെ പൊതുവായ ശീലം, വീട്ടിലൊന്ന് നാട്ടുകാർക്ക് വേറൊന്ന് എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെയുള്ള വിമർശനങ്ങൾ.
പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളുംആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്. എന്നായിരുന്നു,പഴയിടം മോഹനൻ നമ്പൂതിരിയുടെ ഫോട്ടോ അടക്കം നൽകി മാദ്ധ്യമപ്രവർത്തകൻ പ്രചരിപ്പിച്ചത്.
ഭക്ഷണത്തെ ചൊല്ലി ചർച്ചകൾ പൊടിപൊടിച്ചതോടെ ‘ നവോത്ഥാന നായകരുടെ’ താത്പര്യത്തിന് അനുസരിച്ച് കലോത്സവത്തിൽ അടുത്തവർഷം മുതൽ മാംസാഹാരം വിളമ്പാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു.
Discussion about this post