തിരുവനന്തപുരം: വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവാവിന്റെ വീട്ടിൽ കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ ഒരാളെ അയിരൂർ പോലീസ് അറസ്റ്റു ചെയ്തു. വർക്കല രാമന്തളി ബിസ്മിയ മൻസിലിൽ അർഷാദാണ്(45) പിടിയിലായത്.
കഴിഞ്ഞ ദിവസം 7 ന് രാത്രി 12 ഓടെ ഇലകമൺ ഹരിഹരപുരം സ്വദേശി ശാലിനിയുടെ വീട്ടിലാണ് പത്തോളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തിയത്. ശാലിനിയുടെ മകനും വർക്കല സ്വദേശിനിയും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ മതം മാറണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനുള്ള പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് പേലീസ് വ്യക്തമാക്കി.
അറസ്റ്റിലുള്ള പ്രതിയെ റിമാൻഡ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post