മൂന്നാർ: മൂന്നാറിൽ അതിശൈത്യം. മൂന്നാറിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെയാണ് രേഖപ്പെടുത്തിയത്. ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ തണുപ്പ് അനുഭവപ്പെടുന്നത്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെടുന്ന അതേ സ്ഥിതിയാണ് മൂന്നാറിലെ മിക്കയിടങ്ങളിലുമുള്ളത്. തണുത്തുറഞ്ഞ് മഞ്ഞ് വീഴുന്ന അവസ്ഥയാണ് പലയിടത്തും. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മൂന്നാറിലെ വട്ടവട മേഖലയിലാണ് ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്നത്. നിലവിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഫെബ്രുവരി പകുതി വരെ ഇതേ അവസ്ഥ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഡിസംബർ 15ഓടു കൂടിയായിരുന്നു ഇത്തരത്തിൽ പൂജ്യം ഡിഗ്രി സെൽഷ്യസിൽ തണുപ്പ് എത്താറുണ്ടായിരുന്നത്.
അതേസമയം ഇവിടേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്കാണ്. നിലവിലെ കാലാവസ്ഥയാണ് സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നത്.
Discussion about this post