Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

സിനിമ മൊബൈലിൽ കാണാനുള്ളതല്ല, ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണണം; അതിന് മാളികപ്പുറം ഗംഭീര തുടക്കം കുറിച്ചു; അഭിനന്ദനവുമായി ബാലചന്ദ്രമേനോൻ

by Brave India Desk
Jan 15, 2023, 11:18 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

ലോകമെമ്പാടുമുള്ള ആരാധകർ നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. റിലീസ് ആയി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പല തിയേറ്ററുകളിലും പടം ഹൗസ് ഫുള്ളാണ്. ഉണ്ണി മുകുന്ദൻ എന്ന നായകന്റെ ബ്ലോക്ബസ്റ്റർ ചിത്രം എന്ന് തന്നെ സിനിമയെ വിശേഷിപ്പിക്കാൻ സാധിക്കുന്നതാണ്. പ്രദർശനത്തിന് എത്തിയ മുതൽ ചിത്രത്തെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ സിനിമയെക്കുറിച്ചുളള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്റെ ഓജസ്സും തേജസ്സും ഒരു അയ്യപ്പ സാന്നിധ്യം ഉണ്ടാക്കി എന്നത് നിസ്സാരമായി കാണാൻ പറ്റില്ലെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. മാളികപ്പുറം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയുടെ അഭിനയവും പ്രശംസനീയമാണ്. ദേശീയ തലത്തിൽ ദേവനന്ദ തീർച്ചയായും അംഗീകരിക്കപ്പെടും. അയ്യപ്പനും മാളിക്കപ്പുറവും കൂടി ഒത്തു ചേർന്നപ്പോൾ വെട്ടും കുത്തും ആക്രോശങ്ങളും കോടതിയുമൊന്നുമില്ലാത്ത ഒരു സ്വാതിക് ഭക്ഷണം കഴിച്ച സുഖം കാണികൾക്കുണ്ടായി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കുറെ കാലമായി ഒരു തരം ശ്മശാന മൂകത തളം കെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറിയത് ശ്രദ്ധിച്ചു. ഏറെ കാലമായി കാണാതിരുന്ന ‘ഫാമിലി ഓഡിയൻസ്’ ആണ് ഉണ്ടിയരുന്നത്. പേരക്കുട്ടികളുടെ കൈയും പിടിച്ചു കയറിവരുന്നവരെ കണ്ടപ്പോൾ, അയ്യപ്പനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞതു പോലെ തന്നെ നിറഞ്ഞു. ഒരു സോഷ്യൽ മീഡിയാ ‘പരത്തി പറച്ചിലുകളും’ ഇല്ലാതെ വമ്പൻ പടങ്ങളെ (മലയാളവും തമിഴും) സധൈര്യം നേരിട്ട് വിജയക്കൊടി പാറിച്ച ‘മാളികപ്പുറം’ തന്നെയാണ് സൂപ്പർ സ്റ്റാർ എന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു.

തിയേറ്ററുകളിലെ പരിതാപകരമായ അവസ്ഥക്ക് ഒരു മോചനം കിട്ടാൻ അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു എന്നതാണ് സത്യം. ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ… ശിവൻ, ഗണപതി അങ്ങിനെ പോകുന്നു പട്ടിക.. നമുക്ക് കാത്തിരിക്കാം എന്നും ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

അങ്ങിനെ ഞാനും മാളികപ്പുറം കണ്ടു ….
എന്നാൽ , ഇത് ആ ചിത്രത്തെ കുറിച്ചുള്ള ഒരു ആസ്വാദനം മാത്രമാണ് …
എന്തെങ്കിലും പറയുന്നതിന് മുൻപ് എനിക്ക്, മാളികപ്പുറമായി ‘കൺകുളിരായി’ വന്ന ദേവനന്ദയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല . ഏതു ദോഷൈകദൃക്കിനും ആ കുഞ്ഞിന്റെ മുഖത്ത് മാറിമാറി വരുന്ന ‘മിന്നായങ്ങൾ’ കണ്ടാൽ ആരാധനയോടെ നോക്കി ഇരിക്കാനേ കഴിയു . എന്തിനേറെ പറയുന്നു , കുറച്ചു കഴിയുമ്പോൾ ഒരു ക്യാമറക്കും കൂട്ടാളികൾക്കും മദ്ധ്യേ നിന്നാണോ ഈ കുട്ടി അഭിനയിച്ചത് എന്നു തോന്നാം , അത്രയ്ക്ക് സ്വാഭാവികമാണ് ആ പ്രകടനം . ദേശീയ തലത്തിൽ ദേവനന്ദ അംഗീകരിക്കപ്പെടും എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു . അവളുടെ ഭാഷയിൽ പറഞ്ഞാൽ ‘ഉണ്ണിച്ചേട്ടനും അഭിച്ചേട്ടനും വിഷ്ണു ചേട്ടനുമൊക്കെ ‘ അവൾക്കു സഹായകമായി എന്നതിനെ ഞാൻ ഒട്ടും കുറച്ചു കാണുന്നില്ല . എന്നാൽ ‘അതുക്കും മേലെ ‘ എന്തോ ഒന്ന് ദേവാനന്ദക്ക് സ്വന്തമായിട്ടുണ്ട് . അച്ഛനമ്മമാർ ആ മിടുക്കിയെ കണ്ണുപെടാതിരിക്കാനുള്ള എന്തെങ്കിലും ഉപാധികൾ കണ്ടെത്തണമെന്ന് ഞാൻ എടുത്തു പറയുന്നു ….

WELL CAST , HALF DONE എന്ന് പറയാറുണ്ട് . ഈ ചിത്രത്തിന് ഒരു CASTING DIRECTOR ഉണ്ടെങ്കിൽ എന്റെ പ്രത്യേക അഭിനന്ദനങ്ങൾ ! ഉണ്ണി മുകുന്ദന്റെ ഓജസ്സും തേജസ്സും ഒരു അയ്യപ്പ സാന്നിധ്യം ഉണ്ടാക്കി എന്നത് നിസ്സാരമായി കാണാൻ പറ്റില്ല .അയ്യപ്പനും മാളിക്കപ്പുറവും കൂടി ഒത്തു ചേർന്നപ്പോൾ ‘വെട്ടും കുത്തും ആക്രോശങ്ങളും കോടതിയുമൊന്നുമില്ലാത്ത ഒരു സ്വാതിക് ഭക്ഷണം കഴിച്ച സുഖം കാണികൾക്ക് ….

എനിയ്ക്കു എടുത്തു പറയേണ്ട ഒന്ന് കൂടിയുണ്ട് …കുറെ കാലമായി ഒരു തരം ശ്മശാന മൂകത തളം കെട്ടിക്കിടന്ന തിയേറ്ററിന്റെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു …ഞാൻ ഇന്നലെ കാണുമ്പോഴും ഏതാണ്ട് നിറഞ്ഞ സദസ്സായിരുന്നു .അതാകട്ടെ കുറെ കാലമായി കാണാതിരുന്ന ‘ഫാമിലി ആഡിയൻസ് ‘ പേരക്കുട്ടികളുടെ കൈയും പിടിച്ചു കയറിവരുന്നവരെ കണ്ടപ്പോൾ അയ്യപ്പനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞതു പോലെ തന്നെ നിറഞ്ഞു . കുംബസദസ്സുകൾ കൊണ്ട് തിയേറ്ററുകൾ നിറയണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാനും . എന്തെന്നാൽ ,സിനിമ മൊബൈലിൽ കാണാനുള്ളതല്ല .മറിച്ചു ഒരുമിച്ചിരുന്നു തിയേറ്ററിൽ കാണാനുള്ളതാണ് . അതിനു ഒരു ഗംഭീരമായ തുടക്കം കുറിച്ച കാര്യത്തിൽ മാളികപ്പുറം പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

ഇക്കഴിഞ്ഞ ദുബായ് യാത്രയിൽ നിർമ്മാതാവ് വേണുവിനെ കണ്ടപ്പോൾ മാളികപ്പുറം ചർച്ചയായി .കഥ കേട്ടതും ഒരു സംശയവുമില്ലാതെ മുന്നോട്ടു പോകാൻ തീരുമാനിച്ചതാണത്രേ ! എന്നാൽ ഇത്ര ഒരു വിജയം മനസ്സിൽ കണ്ടിരുന്നോ എന്ന് വേണു തന്നെ പറയട്ടെ ..
ഈ ചിത്രത്തിന്റെ എല്ലാ ശില്പികൾക്കും ഞാൻ ഒരു ‘ BIG SALUTE ‘ നൽകുന്നു …
എന്നാലും, ദേവാനന്ദക്കു അല്ല പ്രിയപ്പെട്ട ‘കല്ലു’വിനു വേണ്ടി ഒന്ന് കൂടി ഈ ചിത്രം കണ്ടാലോ എന്നൊരു തോന്നൽ ……
അതാണ് ഈ ചിത്രത്തിന്റെ വിജയവും !

ഒരു സോഷ്യൽ മീഡിയാ ‘പരത്തി പറച്ചിലുകളും ‘ ഇല്ലാതെ വമ്പൻ പടങ്ങളെ (മലയാളവും തമിഴും) സധൈര്യം നേരിട്ട്. വിജയക്കൊടി പാറിച്ച ‘മാളികപ്പുറം ‘ തന്നെയാണ് എന്റെ നോട്ടത്തിൽ
SUPER STAR ‘
അല്ലെങ്കിൽ….
‘ MEGASTAR -‘
that’s ALL your honour !

വാൽക്കഷണം
അടുത്ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ‘ഗന്ധർവ്വൻ ‘ ആകുമെന്ന് വാർത്തകൾ !
ഒരു കാര്യം പറയാതെ വയ്യ …
തിയേറ്ററുകളിലെ പരിതാപകരമായ അവസ്ഥക്ക് ഒരു മോചനം കിട്ടാൻ അയ്യപ്പനെ ആശ്രയിക്കേണ്ടി വന്നു എന്നത് സത്യം … ഇതൊരു ശീലമായാൽ ദൈവങ്ങൾ നിരനിരയായി ഉണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊള്ളട്ടെ … ശിവൻ , ഗണപതി അങ്ങിനെ പോകുന്നു പട്ടിക .. നമുക്ക് കാത്തിരിക്കാം …

Tags: balachandra menonunni mukundanMalikappuramFACEBOOK
Share6
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies