എറണാകുളം: തിയറ്ററുകളിൽ മഹാവിജയവുമായി ‘മാളികപ്പുറം’. സിനിമയുടെ കളക്ഷൻ 50 കോടി പിന്നിട്ടു. ശബരിമല പശ്ചാത്തലമാക്കിയുള്ള ഉണ്ണി മുകുന്ദൻ ചിത്രം തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.
നിലവിൽ ചിത്രത്തിന്റെ പ്രദർശനം നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. നാലാം വാരത്തിലും കേരളത്തിലെ തിയറ്ററുകളിൽ ഹൗസ് ഫുള്ളായാണ് ചിത്രം ഓടുന്നത്. റിപ്പീറ്റ് വ്യാല്യു ഉള്ള ചിത്രമായതിനാൽ വീണ്ടും വീണ്ടും ആളുകൾ സിനിമ കാണാൻ തിയറ്ററുകളിൽ എത്തുന്നുണ്ട്. ഇതും കളക്ഷൻ വർദ്ധിക്കാൻ കാരണമായി.
ഡിസംബർ 30 നായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഒന്നാം ദിനം തൊട്ടുതന്നെ വലിയ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ അന്യഭാഷാ പതിപ്പുകൾ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു റിലീസ് ചെയ്തത്. ഇവിടങ്ങളിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇങ്ങനെ തുടർന്നാൽ മലയാള സിനിമ ചരിത്രത്തിലെ കളക്ഷൻ റെക്കോർഡുകൾ മാളികപ്പുറം ഭേദിക്കുമെന്നാണ് വിലയിരുത്തൽ. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് ഉടൻ ഉണ്ടാകും. അടുത്ത മാസം മുതൽ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഏത് ഒടിടി പ്ലാറ്റ് ഫോമിലാണ് ചിത്രം റിലീസ് ചെയ്യുക എന്ന വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.













Discussion about this post