കൊച്ചി: മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു. കുറച്ച് നാളുകളുടെ ഇടവേളയ്ക്ക് ശേഷം നൃത്ത വേദിയിലെത്തിയ നടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ശ്രീകൃഷ്ണ വേഷത്തിലുള്ളതാണ് മഞ്ജുവിന്റെ ചിത്രങ്ങൾ.
പാദം സ്‌കൂൾ ഓഫ് ഡാൻസിന്റെ രാധേ ശ്യാം എന്ന ഡാൻസ് ഡ്രാമയിലാണ് മഞ്ജു, കൃഷ്ണ വേഷത്തിലെത്തിയത്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്. രാധയുടെയും കൃഷ്ണന്റെയും അനശ്വര പ്രണയം ഗുരു ഗീത പത്മകുമാറാണ് ചിട്ടപ്പെടുത്തിയത്. സൂര്യ ഫിലിം ഫെസ്റ്റിവൽ വേദിയിലായിരുന്നു നൃത്താവിഷ്‌കാരം. കുച്ചിപ്പുടി നൃത്തനാടകമാണ് മഞ്ജുവും സംഘവും അവതരിപ്പിച്ചത്. അർജുൻ ഭരദ്വാജിന്റെ വരികൾക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂരാണ് സംഗീതം പകർന്നത്. രാമു രാജ് ആയിരുന്നു മ്യൂസിക് പ്രൊഡക്ഷൻ.
https://www.instagram.com/p/CntKyZtv6dx/
നിറഞ്ഞ കയ്യടികളോടെയാണ് മഞ്ജുവിന്റെയും സംഘത്തിന്റെയും നൃത്തം കാണികൾ സ്വീകരിച്ചത്. നൃത്തത്തിന്റ യൂട്യൂബ് വീഡിയോ ട്രെൻഡിങ്ങാവുകയാണ്. സിനിമാലോകത്ത് നിന്ന് ഏറെക്കാലം വിട്ടുനിന്ന മഞ്ജു, ഗുരുവായൂരിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു കലാലോകത്ത് വീണ്ടും സജീവമായത്.
അതേസമയം, ആയിഷയാണ് മഞ്ജു വാര്യരുടേതായി തിയേറ്ററുകളിലെത്തുന്ന പുതിയ ചിത്രം. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രത്തിൻറെ സംവിധായകൻ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്.
Discussion about this post