ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു യുവതിയോട് മതതീവ്രവാദികളുടെ കൊടും ക്രൂരത. നിർബന്ധിത മതപരിവർത്തനത്തിന് വിസമ്മതിച്ചതിന്റെ പേരിൽ യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം.
അക്രമികളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട യുവതി സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ട് പോയതെന്നാണ് യുവതി പറയുന്നത്. സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇതിനിടെ വാഹനത്തിൽ എത്തിയ മൂന്ന സംഘം തട്ടിക്കൊണ്ട് പോയി അജ്ഞാത കേന്ദ്രത്തിൽ പാർപ്പിക്കുകയായിരുന്നു. ഇവിടെവച്ച് ഹിന്ദു യുവതിയോട് ഇസ്ലാം മതം സ്വീകരിക്കാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ ഇല്ലെന്നായിരുന്നു യുവതിയുടെ മറുപടി. ഇതിൽ അരിശംപൂണ്ട സംഘം തുടർച്ചയായി മൂന്ന് ദിവസം യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
രക്ഷപ്പെട്ട് വീട്ടിൽ എത്തിയ യുവതി മൂന്നംഗ സംഘത്തിനെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ കേസ് എടുത്തില്ലെന്ന് യുവതി പറയുന്നു. ഇതേ തുടർന്ന് പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.
പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ വലിയ ക്രൂരതയാണ് ഇസ്ലാമിക തീവ്രവാദികളിൽ നിന്നും നേരിടുന്നത്. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ മതപരിവർത്തനത്തിനായി ഹിന്ദു യുവതിയെ തട്ടിക്കൊണ്ട് പോയിരുന്നു. സിൻഹോരോയിലായിരുന്നു സംഭവം. ഇതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് വീണ്ടും സമാന സംഭവം ഉണ്ടാകുന്നത്.
Discussion about this post