തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി മാറിയെന്ന് ഗവർണർ ആരിഫ് മുഹമ്മഗ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ പുകഴ്ത്തിയത്. രാവിലെ ഒൻപത് മണിയോടെ ഗവർണർ ദേശീയ പതാക ഉയർത്തി.
മലയാളത്തിലാണ് ഗവർണർ ആശംസകൾ നേർന്നത്. സംസ്ഥാന സർക്കാരിനെയും പ്രധാനമന്ത്രിയെയും പ്രസംഗത്തിൽ അദ്ദേഹം പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. ലോകത്തെ യുപിഐ ഇടപാടുകളിൽ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. ആത്മനിർഭര് ഭാരത് എന്ന ആശയമാണ് ഇതിന് അടിത്തറ. വന്ദേഭാരത് ട്രെയ്‌നുകളുടെ പദ്ധതി കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വൈവിധ്യപൂർണമായ സംസ്‌കാരിക സവിശേഷതകളെ കോർത്തിണക്കുന്ന ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ സത്ത നിർവചിക്കുന്നത് ഭരണഘടനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പറഞ്ഞു. ആശയപ്രകടനത്തിനും വിശ്വാസത്തിനുമുള്ള സ്വാതന്ത്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണം. ഭരണഘടനയുടെ പ്രാധാന്യം ഉൾക്കൊണ്ട് മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post