തിരുവനന്തപുരം: പഞ്ഞി മിട്ടായിയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവായ റോഡമിൻ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലത്ത് മിട്ടായി ഉണ്ടാക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സംസ്ഥാന വ്യാപകമായി പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. പഞ്ഞി മിട്ടായിയിൽ ചേർക്കുന്ന നിറങ്ങളിലാണ് നിരോധിത രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടക്കുകയാണ്. കൊല്ലം കരുനാഗപ്പള്ളിയിലെ മിട്ടായി നിർമ്മാണ കേന്ദ്രമാണ് അടപ്പിച്ചത്. മിട്ടായി നിർമ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയിൽ വിൽപ്പനയ്ക്കായി തയ്യാറാക്കിയിരുന്ന മിട്ടായികൾ പിടിച്ചെടുത്തു. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കാനാണ് നിർദേശമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Discussion about this post