വാഷിംഗ്ടൺ: ഹൃദ്രോഹത്തിന്റെ ലക്ഷണങ്ങളെ പ്രണയാനുഭൂതിയാണെന്ന് തെറ്റിദ്ധരിച്ച് പെൺകുട്ടി. ലക്ഷണങ്ങളെ അവഗണിച്ച തനിക്ക് ഹൃദയാഘാതം സംഭവിച്ച കഥ തുറന്നുപറയുകയാണ് സെയറ സീഗർ എന്ന 23 കാരി.
യുഎസിലെ പെൻസിൽവാനിയിലാണ് സംഭവം. സെയ്‌റ സീഗറിന് 14 വയസുള്ളപ്പോഴാണ് അവൾ ആദ്യമായി തന്റെ ആൺസുഹൃത്തിനോടൊപ്പം നൃത്തം വയ്ക്കുന്നത്. നൃത്തത്തിൽ പങ്കെടുത്ത ശേഷം അവൾ വീട്ടിലേക്ക മടങ്ങി. വീട്ടിലേക്കുള്ള യാത്രമദ്ധ്യേ അവളുടെ ഹൃദയം സാധാരണയിൽ നിന്ന് വ്യത്യസ്തമായി തുടിക്കുന്നത് അവൾ ശ്രദ്ധിച്ചു. വയറിനുള്ളിലൂടെ ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന പ്രതീതിയായിരുന്നുവെന്ന് അവൾ പറയുന്നു. ആൺ സുഹൃത്തിനോടൊപ്പമുള്ള തന്റെ ആദ്യ നൃത്തമായിരിക്കാം ഈ അനുഭൂതിയ്ക്ക് കാരണമെന്ന് അവൾ ധരിച്ചു.
വീട്ടിലെത്തിയ സീഗറിന് കൈവേദനയും ക്ഷീണവും അനുഭവപ്പെട്ടു. എല്ലാം നൃത്തം ചവിട്ടിയത് കാരണമായിരിക്കുമെന്ന് അവൾ തെറ്റിദ്ധരിച്ചു. എന്നാൽ പതിയെ കാഴ്ച മങ്ങുകയും അവൾ ബോധരഹിതയായി തറയിൽ വീഴുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ച സീഗറിനെ അധികൃതർ വേണ്ടത്ര പരിഗണിച്ചില്ല. മണിക്കൂറുകൾ അവൾ ചികിത്സയ്ക്കായി കാത്തുനിന്നു. അവൾക്ക് കഠിനമായ വേദന അനുഭവപ്പെട്ടപ്പോൾ കുട്ടികളുടെ ആശുപത്രി സന്ദർശിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു.
കുട്ടികളുടെ ആശുപത്രിയിൽ വച്ച് നടത്തിയ വിശദമായ പരിശോധനയിൽ അവളുടെ ഹൃയത്തിൽ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തി. അവൾക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും അവിടുത്തെ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു.ലക്ഷണങ്ങൾ അവഗണിച്ചില്ലായിരുന്നുവെങ്കിൽ തനിക്ക് ഇത് സംഭവിക്കില്ലായിരുന്നുവെന്ന് യുവതി പറയുന്നു.
ഇന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സന്നദ്ധപ്രവർത്തകയാണ് സീഗൽ. പൃദയാഘാത ലക്ഷണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് അവൾ തന്റെ കൗമാരകാലത്തെ അനുഭവം പങ്കുവച്ചത്.
Discussion about this post