തൃശൂർ: കമ്പി കയറ്റിയ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചെമ്പൂത്രയിൽ ആയിരുന്നു സംഭവം. പാലക്കാട് പുതുക്കാട് മണപ്പാടം സ്വദേശി ശ്രധേഷ് (21) ആണ് മരിച്ചത്.
ചെമ്പൂത്രയിലൂടെ കോൺക്രീറ്റ് കമ്പികളും കയറ്റി പോയ ലോറിയിലെ ടാർപോളിൻ, കാറ്റിൽ പറന്ന് പോയി. ഇത് എടുക്കാൻ വണ്ടി പെട്ടെന്ന് ബ്രേക്കിട്ടു. ഈ സമയം, തൊട്ട് പിറകിൽ വന്ന ബൈക്ക് നിയന്ത്രണം വിട്ട് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കമ്പി കുത്തിക്കയറിയ യുവാവ് റോഡിൽ വീണു. പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post