തിരുവനന്തപുരം: അന്തരിച്ച സിപിഎം മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ പോലീസ് കാവൽ പിൻവലിച്ച് സർക്കാർ. ആൾത്താമസമില്ലാത്ത വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയ വാർത്തകൾ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ പിൻവലിച്ചത്.
മരുതൻ കുഴിയിലെ കോടിയേരിയുടെ വീട്ടിലായിരുന്നു പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. നന്ദാവനം എ ആർ ക്യാമ്പിലെ ഒരു എസ്‌ഐ അടക്കം അഞ്ച് പോലീസുകാർക്കായിരുന്നു പൂട്ടിയിട്ടിരുന്ന വീട്ടിൽ സുരക്ഷാ ചുമതല. കഴിഞ്ഞ നാലര മാസമായി ഇവരെ ഇവിടെ ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിരുന്നു. നിലവിൽ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ചിന്ത ഫ്‌ളാറ്റിലും, മകൻ ബിനീഷ് കോടിയേരി പിടിപി നഗറിലെ വീട്ടിലുമാണ് താമസിക്കുന്നത്. വല്ലപ്പോഴും മാത്രമാണ് ഇവർ ഈ വീട്ടിലേക്ക് വരാറുള്ളത്.
സംഭവം വലിയ വാർത്തയായതോടെ ഇന്റലിജൻസ് ഇഡി റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ കാവൽ പിൻവലിച്ചത്.
Discussion about this post