കൊച്ചി നടിയും അവതാരകയുമായ സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ പെട്ടെന്നുണ്ടായ വേർപാട് ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വിവാഹമെന്ന വലിയ ആഘോഷം ജീവിതത്തിലെത്തുന്നത് , താരം കാത്തിരിക്കുമ്പോഴാണ് മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നത്.
മുൻപ് ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ഭാവി വരനെപറ്റിയും വിവാഹത്തെ പറ്റിയും സുബി വെളിപ്പെടുത്തിയത്.. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവൻറെ താലിമാലയ്ക്കു വരെ ഓർഡർ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്’ എന്നായിരുന്നു സുബി പറഞ്ഞത്.
കലാഭവന്റെ പോഗ്രാംസ് ചെയ്യുന്ന രാഹുൽ എന്നയാളാണ് സുബിയെ വിവാഹം കഴിക്കാൻ ഇരുന്നത്. ഒരു കാനഡ പ്രോഗ്രാമിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതെന്ന് സുബിയുടെ സുഹൃത്തും മിമിക്രി കലാകാരനുമായ കെഎസ് പ്രസാദ് പറയുന്നു. ”രാഹുൽ തന്നെയാണ് രാവിലെ എന്നെ ഇത് വിളിച്ച് പറഞ്ഞത്. അഞ്ച് മിനിറ്റേ ആയുള്ളൂ പ്രസാദേട്ടാ, പോയി എന്ന് പറഞ്ഞുവെന്ന് പ്രസാദ് പറയുന്നു.
Discussion about this post