വേനൽക്കാലം ഇത്തവണ നേരത്തേ എത്തിയതോടെ, മിക്കയിടങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. പകൽ സമയങ്ങളിൽ ക്രമാതീതമായി ചൂട് ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂട് അധികമാകുന്ന സമയങ്ങളിൽ കഴിവതും പുറത്തിറങ്ങി നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം എന്നാണ് നിർദേശം.
കാലാവസ്ഥയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റത്തിന്റെ ഫലമായാണ് വേനലും മഴയും മഞ്ഞുമൊക്കെ കാലം തെറ്റി എത്തുന്നത്. ഈ പ്രതിഭാസങ്ങൾ മനുഷ്യരേക്കാൾ അധികമായി ബാധിക്കുന്നത് പക്ഷി മൃഗാദികളെയും സസ്യങ്ങളെയുമാണ്. വേനൽക്കാലങ്ങളിൽ ജലാശയങ്ങൾ വറ്റി വരളുന്നതിനാൽ, ലക്ഷക്കണക്കിന് ജന്തുക്കളാണ് ഓരോ വർഷവും ദാഹിച്ചു വലഞ്ഞ് ചത്തു വീഴുന്നത്.
ആഗോള താപനത്തിന്റെ ഫലമായി ലോകത്താകമാനം അന്തരീക്ഷ താപനിലയിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ഇതാണ് ജന്തുക്കളെ ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ഈ സാഹചര്യത്തിൽ, കൊടും വേനലിന്റെ താപം സഹിക്കാനാകാതെ, വഴിയാത്രക്കാരോട് വെള്ളം വാങ്ങി കുടിക്കുന്ന ഒരു അണ്ണാൻ കുഞ്ഞിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Precious water. Share it generously, use it well and never waste it. 🥰pic.twitter.com/Ac9iXLTGHy
— PostLo (@postlo) January 13, 2023
കുപ്പിയും വെള്ളവുമായി പോകുന്ന യാത്രികരോട്, തനിക്ക് ആകാവുന്ന രീതിയിലൊക്കെ അണ്ണാൻ വെള്ളത്തിന് വേണ്ടി അപേക്ഷിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ യാത്രക്കാർ, കുപ്പിയിൽ നിന്നും അതിന് വെള്ളം പകർന്ന് നൽകുന്നു. ആ കുപ്പിയിൽ അവശേഷിക്കുന്ന വെള്ളം മുഴുവൻ ആർത്തിയോടെ കുടിക്കുന്ന അണ്ണാൻ, ഒടുവിൽ സംതൃപ്തിയോടെ ഓടി മറയുന്നതും വീഡിയോയിൽ കാണാം.
വെള്ളം കുടിച്ചു തീർത്ത ശേഷം, ആശ്വാസത്തൊടെ നെടുവീർപ്പിട്ട് ഓടി മറയുന്ന അണ്ണാൻ നമ്മെ വേനലിന്റെ കാഠിന്യം ഓർമ്മപ്പെടുത്തുകയാണ്.. ഒപ്പം സഹജീവികൾക്കായി ഒരിറ്റ് വെള്ളമെങ്കിലും കരുതേണ്ടതിന്റെ ആവശ്യകതയും.
Discussion about this post