കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഐഎസ് ഭീകരനെതിരെ കേസ്. നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ഇയാൾക്കെതിരെ ജോയിന്റ് സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്. പ്രാർത്ഥനയ്ക്ക് മസ്ജിദിൽ പോകാൻ അനുവദിച്ചില്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്നായിരുന്നു ഭീഷണി.
ഭീകരസംഘടനയായ ഐഎസിൽ ചേരാനായി ജോർജിയയിലേക്ക് പോയ ആളാണ് മുഹമ്മദ് പോളക്കണ്ടി. ഐഎസ് ബന്ധം തെളിഞ്ഞതിനെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ ഭീകരനെ യു.എ.പി.എ. ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് പാർപ്പിച്ചിട്ടുള്ളത്.
Discussion about this post