പറ്റ്‌ന: ബിഹാറിൽ മതതീവ്രവാദികൾ ക്ഷേത്രങ്ങൾക്ക് തീയിട്ടു. കിഷൻഗംഞ്ച് ജില്ലയിലാണ് സംഭവം. മസ്താൻ ചൗക് പഞ്ചായത്തിലെ ദുർഗ ക്ഷേത്രവും, ഹനുമാൻ ക്ഷേത്രവുമായിരുന്നു ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലേക്ക് പുക വരുന്നത് കണ്ട് നോക്കിയപ്പോഴാണ് ക്ഷേത്രങ്ങളിൽ നിന്നും തീ ഉയരുന്നതായി കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്ത് എത്തി. പോലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
ക്ഷേത്രത്തിന് സമീപത്തെ കടകളിലേക്കും തീ വ്യാപിച്ചു. വൻ നാശനഷ്ടമാണ് ഉണ്ടായത്. ക്ഷേത്രത്തിന് സമീപത്തു നിന്നും തകർക്കപ്പെട്ട നിലയിൽ വിഗ്രഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശിവലിംഗവും ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളുമായി തകർന്ന നിലയിൽ കണ്ടത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ അടിച്ച് തകർത്ത ശേഷമാണ് തീയിട്ടത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതേസമയം ആരും തീയിട്ടത് അല്ലെന്നാണ് പോലീസ് പറയുന്നത്. ഷോർട്ട് സർക്യൂട്ടോ മറ്റ് കാരണങ്ങളോ ആകാം. സംഭവത്തിൽ വിശദമായ പരിശോധന നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ ശക്തമായ പ്രതിഷേധവുമായി ഹന്ദു വിശ്വാസികൾ രംഗത്ത് എത്തിയിട്ടുണ്ട്. ക്ഷേത്രത്തിന് മനപ്പൂർവ്വം തീയിട്ടതാണ്. കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് പ്രതിഷേധവുമായി വിവധ ഹിന്ദു സംഘടനകളും ക്ഷേത്രത്തിന് മുൻപിൽ എത്തിയിട്ടുണ്ട്.
Discussion about this post