തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തല്ലിയതായി പരാതി. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാൻ വാച്ച് ആൻഡ് വാർഡ് ശ്രമിച്ചതാണ് തല്ലിൽ കലാശിച്ചത്. സംഘർഷത്തിനിടെ മുതിർന്ന അംഗം തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് തല്ലിയതായി പരാതിയുണ്ട്.
സംഘർഷത്തിനിടെ ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു. ഭരണപക്ഷ എം എൽ എമാരായ സച്ചിൻ ദേവ്, അനസലൻ തുടങ്ങിയവർ ആക്രോശങ്ങളുമായി പ്രതിപക്ഷ എം എൽ എമാർക്ക് നേരെ പാഞ്ഞടുത്തു. ഇതിനിടെ ഭരണപക്ഷ എം എൽ എമാരുടെ സംരക്ഷണയിലാണ് സ്പീക്കർ എ എൻ ഷംസീർ ഓഫീസിൽ പ്രവേശിച്ചത്.
നിരന്തരമായി സ്പീക്കർ അടിയന്തിര പ്രമേയ നോട്ടീസുകൾക്ക് അനുമതി നിഷേധിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ കൂടി അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്പീക്കർ ഏകപക്ഷീയമായി പെരുമാറുന്നു എന്നും ആരോപണം ഉയർന്നു.
Discussion about this post