കൊച്ചി: സിനിമാ മേഖലയിൽ മയക്കുമരുന്ന് ഉപയോഗം സജീവമെന്ന് നടൻ ടിനി ടോം. സിനിമാ മേഖലയിൽ മയക്കുമരുന്ന് ഇല്ലെന്ന് പറഞ്ഞാൽ അത് താൻ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമെന്ന് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ടിനി പറഞ്ഞു.
മോഹൻലാലിന്റെ വലംകൈ ആയ ആന്റണി പെരുമ്പാവൂരിന് പോലീസ് ഇതിന്റെ സമ്പൂർണ്ണ പട്ടിക കൈമാറിയിട്ടുണ്ട്. വിവരങ്ങൾ പുറത്തായാൽ പലരും കുടുങ്ങും. അപ്പനേയും അമ്മയേയും ഒക്കെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് പലരും. ലൊക്കേഷനിൽ റെയ്ഡുകൾ നടക്കുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ അത് പലരിലും ഭയമുളവാക്കുമെന്നും ടിനി ടോം പറഞ്ഞു.
മലയാള സിനിമയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പല തവണ പരാതികൾ ഉയർന്നിരുന്നു. മയക്കുമരുന്നുമായി ചില പ്രമുഖ നടീനടന്മാർ പിടിയിലായ വാർത്തകളും പുറത്ത് വന്നിരുന്നു. സിനിമാ ലോകത്ത് നിലനിൽക്കുന്ന ഇത്തരം പ്രവണതകളിൽ പൊതുസമൂഹത്തിലും വലിയ പ്രതിഷേധമുണ്ട്.
Discussion about this post