ആലപ്പുഴ: വിദ്യാർത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവായ അദ്ധ്യാപകൻ അറസ്റ്റിൽ. ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്ത് (43) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനികളുടെ പരാതിയിന്മേലാണ് പോലീസ് നടപടി സ്വീകരിച്ചത്.
കാക്കാഴം എസ്എൻവിടിടിഐയിലെ അദ്ധ്യാപകനാണ് ശ്രീജിത്ത്. സ്‌കൂളിലെ നാല് വിദ്യാർത്ഥിനികളോട് ആണ് ഇയാൾ മോശമായി പെരുമാറിയത്. ഇതോടെ പെൺകുട്ടികൾ പ്രധാന അദ്ധ്യാപകന് പരാതി നൽകുകയായിരുന്നു. എന്നാൽ ഇത് പോലീസിന് കൈമാറാൻ പ്രധാന അദ്ധ്യാപകൻ തയ്യാറായില്ല. ഇതിന് പുറമേ സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇതോടെ വിദ്യാർത്ഥിനികൾ പരാതിയുമായി നേരിട്ട് പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയിൽ കേസ് എടുത്ത പോലീസ് ഞായറാഴ്ച പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആണ് ശ്രീജിത്ത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും നിലവിൽ സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവുമാണ് ഇയാൾ.
Discussion about this post