തിരുവനന്തപുരം; വേനൽ കടുത്തതോടെ കനത്ത ചൂടിനെ നേരിടാൻ തിരുവനന്തപുരം മൃഗശാലയിലെ പക്ഷിമൃഗാദികൾക്ക് പുതിയ സൗകര്യങ്ങൾ ഒരുക്കി. മൃഗങ്ങളുടെ ഭക്ഷണ മെനുവിൽ നിന്ന് ചിക്കന്റെ അളവ് കുറച്ച് മാട്ടിറച്ചി പോലുള്ളവ ഉൾപ്പെടുത്തിയിട്ടുണ്ട്. 94 കിലോഗ്രാം മാസമാണ് മൃഗശാലയിലേക്ക് വാങ്ങുന്നത്. മത്സ്യത്തിന്റെ അളവ് 61 കിലോയായും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം ശരാശരി നാല് കിലോഗ്രാം മാംസമാണ് സിംഹം,പുലി,കടുവ പോലുള്ള മൃഗങ്ങൾക്ക് ആവശ്യമായി വരുന്നത്.
പക്ഷികളുടെ ഭക്ഷണ മെനുവിൽപഴങ്ങൾക്കൊപ്പം കൂടുതൽ പച്ചക്കറികളും ഉൾപ്പെടുത്തി. കാബേജ്, കാരറ്റ്, പയറുവർഗങ്ങൾ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിലുണ്ടാകും. പപ്പായ, മുന്തിരി,ആപ്പിൾ,ഓറഞ്ച് എന്നിവയെല്ലാം ചേർന്ന ‘ഫ്രൂട്ട് സലാഡും’ പക്ഷികൾക്ക് നൽകുന്നുണ്ട്.
ചൂട് കാലാവസ്ഥ അധികം താങ്ങാനാവാത്ത കരടികൾക്കായി കഴിക്കാൻ ഐസ് കഷ്ണങ്ങൾ നൽകുന്നുണ്ട്. തണ്ണീർമത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് കട്ടിയാക്കിയാണ് നൽകുന്നത്. ആപ്പിൾ, മുന്തിരി, വാഴപ്പഴം, വെള്ളരി എന്നിവയും നൽകും. ഫ്രീസറിൽവെച്ച് തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടികളുടെ രാവിലത്തെ ഭക്ഷണം. ഇവയ്ക്കായി ഒരു ദിവസം ഏഴ് കിലോയോളം തണ്ണിമത്തനാണ് വേണ്ടിവരുന്നത്.രണ്ട് നേരം കരിടകൾക്ക് ദേഹത്തേക്ക് വെള്ളമടിച്ചു നൽകും.
കടുവകൾക്ക് കുളിക്കാനിയ കൂട്ടിൽ ഷവർ സ്ഥാപിച്ചിട്ടുണ്ട്. തണുപ്പുള്ള വെള്ളത്തിൽ രാവിലെ അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന കുളിക്ക് ശേഷമാണ് ഭക്ഷണം നൽകുന്നത്. പകൽ ശരീരോഷ്മാവ് നിലനിറുത്താൻ കടുവകൾക്ക് ഇടനേരങ്ങളിൽ ഹോസ് ഉപയോഗിച്ച് വെളളമടിച്ച് കൊടുക്കും.
Discussion about this post