തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കൊട്ടിഘോഷിച്ച് നടത്തുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകാൻ ഇനി പൊതുജനം പണം ചെലവിടണം. മന്ത്രിമാർ നടത്തുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകാൻ സർവീസ് ചാർജാണ് പൊതുജനം നൽകേണ്ടത്.
അക്ഷയകേന്ദ്രങ്ങൾ വഴിയാണ് അദാലത്തിലേക്ക് അപേക്ഷിക്കാൻ 20 രൂപ സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. അപേക്ഷ സ്‌കാൻ ചെയ്യാനും പ്രിൻറ് എടുക്കാനും പേപ്പറൊന്നിന് മൂന്നു രൂപ വച്ച് വേറെ നൽകുകയും വേണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
കാലങ്ങളായി തീർപ്പാകാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതിപരിഹാര അദാലത്ത് നടത്തുന്നത്. അദാലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് അക്ഷയകേന്ദ്രം വഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇതുവഴി അക്ഷയകേന്ദ്രങ്ങൾക്കുണ്ടാകുന്ന ചെലവ് ചൂണ്ടിക്കാണിച്ച് അക്ഷയ ഡയറക്ടർ സർക്കാരിന് കത്തുനൽകി. ഈ കത്ത് പരിഗണിച്ചാണ് പരാതിക്കാരിൽനിന്നു സർവീസ് ചാർജ് ഈടാക്കാൻ സർക്കാർ തീരുമാനമെടുത്തതെന്നാണ് വിശദീകരണം.
Discussion about this post