കൊച്ചി : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാർട്ടി ഇപ്പോൾ റിയാസിനെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണയിലൂടെ വോട്ട് ലഭിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കൊച്ചിയിൽ മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിക്ക് മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാനാകൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങളെത്തിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.
മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ഇവരുടെയെല്ലാം പോക്കറ്റിലാണെന്നാണ് അവർ വിശ്വസിക്കുന്നത്. എന്നാല്‍ അവരെയെല്ലാം കേവലം വോട്ടു ബാങ്കായാണ് ഈ മുന്നണികള്‍ കാണുന്നത്. ബിജെപി ജനങ്ങളിലേക്കിറങ്ങിച്ചെന്നപ്പോള്‍ ഇവര്‍ക്കെല്ലാം ഭയമായി. കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നുവെന്നതിന്റെ തിരിച്ചറിവാണ് ഇതിന് കാരണമെന്നും
കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
Discussion about this post