കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമെന്ന് സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി. കൊച്ചിയിൽ നടന്ന യുവം 2023 കോൺക്ലേവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു നടി.
യൂത്ത് കോൺക്ലേവ് എന്ന് പറയുമ്പോൾ നാളെയുടെ ഭാവി എന്ന കോൺസപ്റ്റാണ് ഉള്ളത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ഭയങ്കര സന്തോഷമുണ്ട്. വളരെ അത്യാവശ്യമായ കാര്യമാണിതെന്നും അപർണ ബാലമുരളി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുവം കോൺക്ലേവിൽ വൻ താരനിരയാണ് പങ്കെടുത്തത്. ഉണ്ണി മുകുന്ദൻ, അപർണ്ണ ബാലമുരളി, നവ്യ നായർ, വിജയ് യേശുദാസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിയുമുണ്ടായിരുന്നു.
Discussion about this post